മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാർട്ടി യോഗത്തിന് ശേഷം അറിയിക്കും.
അഭ്യൂഹങ്ങളൊന്നും വേണ്ടെന്നും, മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം സാദിഖലി തങ്ങൾ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതിൽ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇൻഡ്യമുന്നണിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇൻഡ്യ മുന്നണി അധികാരത്തിൽ വരണം. മതേതരത്വം രാജ്യത്ത് നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്