കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ എൽഡിഎഫ് പരിഗണിക്കുന്ന പേരുകളിൽ കെവി തോമസിൻ്റെ മകൾ രേഖാ തോമസും.
കാൽനൂറ്റാണ്ടായി സ്ത്രീകളെ സംഘടിപ്പിച്ച് ചെറുകിട സംരംഭങ്ങൾ നടത്തുകയാണ് രേഖ തോമസ്. ചെറുകിട സംരംഭകയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് രേഖ.
എറണാകുളത്ത് മേയര്‍ എം അനികുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും വനിതാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചാല്‍ രേഖയ്ക്ക് നറുക്ക് വീണേക്കും.
മുഖ്യധാരാ രാഷ്ട്രീയം അത്ര പരിചിതമല്ലെങ്കിലും ചെറുകിട വിതരണ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യമാണ് രേഖ തോമസ്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊച്ചി യൂണിറ്റ് പ്രസിഡൻ്റ് കൂടിയാണ് രേഖ.
സമുദായ ഫോര്‍മുലയും കെ വി തോമസിന്റെ വ്യക്തിബന്ധങ്ങളും ഗുണം ചെയ്യുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്