കൊല്ലം: കൊട്ടാരക്കരയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർഥി. ചലച്ചിത്രതാരം ഉൾപ്പെടെ മൂന്ന് പേരെ പരിഗണിക്കാൻ കോൺഗ്രസ്. നടനും സംവിധായകനും ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാരുടെ പേര് പരിഗണനയിലുണ്ട്.
പരിചിത മുഖം എന്നത് അഖിലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തൽ.
ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, എഴുത്തുകാരൻ ജെ.എസ്. അടൂർ എന്ന ജോൺ സാമുവൽ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ട് പേർ. കെപിസിസി പബ്ലിക് പോളിസി അധ്യക്ഷനായ ജെ.എസ്. അടൂരിന്റെ പേര് നിർദേശിച്ചത് മുതിർന്ന നേതാവാണെന്നും റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
