അഹമ്മദാബാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി അധ്യക്ഷൻ വി.എസ് ജോയ് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കം.
15ാം തിയതിക്ക് ശേഷം ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്ഥാനാർഥിയെ മുൻകൂട്ടി തീരുമാനിക്കാനാണ് കോൺഗ്രസ് നീക്കം.
ഇതിന്റെയടിസ്ഥാനത്തിൽ കേന്ദ്രം ഒരു സർവേ നടത്തിയിരുന്നു. നിലമ്പൂരിൽ വ്യാപകമായി നടത്തിയ സർവേയിൽ വി.എസ് ജോയ്ക്കാണ് കൂടുതൽ വിജയ സാധ്യതയെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഡിസിസി അധ്യക്ഷനെ തന്നെ സ്ഥാനാർഥിയായി പരിഗണിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.
രണ്ട് സർവേകളാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സർവേകളിൽ വി എസ് ജോയിക്ക് മുൻതൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്.
വി എസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലർത്തുന്നത്. അതിനാൽ ജോയുടെ സ്ഥാനാർത്ഥിത്വത്തോട് ലീഗിനും എതിർപ്പുണ്ടാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്