വിജയ് യുടെ ഓരോ പ്രസംഗവും ആരാധകരെ ആവേശഭരിതരാക്കാറുണ്ട്. ലിയോ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വിജയ് അവസാനമായി പറഞ്ഞ "എൻ നെഞ്ചിൽ കുടിയിരിക്കും രസികര്‍കളെ.." എന്ന വാചകം ആരാധകർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടിയിലേക്കുള്ള താരത്തിൻ്റെ ചുവടുമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ശേഷമുള്ള ആദ്യ പത്രക്കുറിപ്പിൽ വിജയ് അഭിസംബോധന മാറ്റിയിരിക്കുകയാണ്.
തമിഴക വെട്രി കഴകത്തിന്‍റെ ഔദ്യോഗിക കത്തിൽ തന്‍റെ രാഷ്ട്രീയ യാത്രയില്‍ ആശംസ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് നടൻ.
എന്നാൽ 'എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ' എന്ന് പറഞ്ഞിടത്ത് 'എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ' എന്നാണ് താരം ചേർത്തിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തുടർന്നും താരം ഇങ്ങനെ തന്നെയാകുമോ വിളിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം വിജയ് തൻ്റെ രാഷ്ട്രീയ ജീവിതം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്