ബംഗ്ലൂരു: ബിജെപിയ്ക്ക് വൻ തിരിച്ചടിയാകുന്ന വാർത്തയാണ് കർണ്ണാടകയിൽ നിന്ന് പുറത്തു വരുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സദാനന്ദ ബിജെപി വിടാനൊരുങ്ങുന്നത്. 2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന നേതാവ് സദാനന്ദ ഗൗഡ.
മൈസൂരിൽ നിന്ന് മുൻ രാജകുടുംബാംഗം യദുവീർ വൊഡെയാർക്കെതിരെ സദാനന്ദ ഗൗഡ കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സദാനന്ദ ഗൗഡയുമായി ചർച്ചകൾ നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്