ആലപ്പുഴ: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണത്തുടര്‍ച്ച നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തവേയായിരുന്നു പരാമര്‍ശം.
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയ ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം അവതരിപ്പിച്ചത്.
യോഗത്തോടും പിന്നോക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയന്. സര്‍ക്കാരുമായുള്ള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്ക് ആശംസയും നേര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്