പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് തന്നെ മത്സരിക്കുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
കേരളത്തിൻ്റെയും മലയാളികളുടെയും അഭിമാനമാണ് വീണാ ജോർജ്. ഭരണത്തിൽ എത്തിയാൽ വീണ്ടും ആരോഗ്യ വകുപ്പ് തന്നെ കൈകാര്യം ചെയ്തേക്കും. അല്ല മറ്റെതെങ്കിലും വകുപ്പ് ആണെങ്കിലും വീണാ ജോർജ് ഭംഗിയായി നിർവഹിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
കോന്നിയിൽ ജെനീഷ് കുമാർ വീണ്ടും സ്ഥാനാർഥിയാകുമെന്നും രാജു എബ്രഹാം പറഞ്ഞു. സിപിഐഎമ്മിനെ സംബന്ധിച്ച ആദ്യമായാണ് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
