ചെന്നൈ: രണ്ട് വര്‍ഷത്തിലധികം സജീവമായി പ്രവര്‍ത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതരാവസ്ഥയില്‍. തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ടിവികെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അജിത ആഗ്നലും അനുയായികളും കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് വിജയ്യുടെ കാര്‍ തടയുകയും നടന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതിനിടെ ക്രിസ്തുമസ് പുതുവത്സരാശംസ നേര്‍ന്ന് സ്ഥാപിച്ച ബാനറില്‍ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂര്‍ പൂണ്ടി സൗത്ത് യൂണിയന്‍ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വാര്‍ഡില്‍ ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്ന് വലിയ ബാനര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ടിവികെ യൂണിയന്‍ സെക്രട്ടറി വിജയ് പ്രഭുവിന്റെ ഫോട്ടോ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സത്യനാരായണനെ ഭീഷണിപ്പെടുത്തുകയും മറ്റൊരു ബാനര്‍ സ്ഥാപിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
