കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾ പൊടിപൊടിക്കുകയാണ്. കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാനാണ് സാധ്യത. കോട്ടയം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ഉള്‍പ്പെടെ അഞ്ച് സീറ്റുകളാണ് ബിഡിജെഎസ് ചോദിച്ചിരിക്കുന്നത്. അതില്‍ തൃശൂരും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
സീറ്റ് ലഭിച്ചാല്‍ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ട്. വയനാട് സീറ്റ് ബിഡിജെഎസിന് വേണ്ടെന്ന തരത്തിൽ ഇതിനോടകം റിപ്പോർട്ടുകൾ വന്നു കഴിഞ്ഞിരുന്നു.
കഴിഞ്ഞ തവണ 1,80000ത്തോളം വോട്ടുകളാണ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അതില്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ സമാഹരിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്