തിരുവനന്തപുരം: പിസി ചാക്കോയെ കുറ്റപ്പെടുത്തി തോമസ് കെ തോമസ് എംഎൽഎ. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റക്കായിരുന്നു.
കൂടെ നിന്നവർ പറയുന്നത് അതേ പടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോക്ക്. പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങൾ ചാക്കോ നടത്തി. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു.
പിസി ചാക്കോ പാർട്ടി വിടില്ലെന്നും പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും തോമസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്