കോഴിക്കോട്: ഇന്ന് നടത്താന്‍ നിശ്ചയിച്ച മുസ്ലിം ലീഗിന്റെ നേതൃയോഗം മാറ്റിവച്ചു. യുഡിഎഫുമായുള്ള സീറ്റു ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് ഇന്ന് അറിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് വിവരം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മുന്നോട്ടുവച്ച മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ലീഗ്.
അതേസമയം ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ കാര്യത്തില്‍ പാണക്കാട് ചേരാനിരിക്കുന്ന ലീഗ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും എന്നാണ് നിഗമനം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് സൂചന നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്