തിരുവനന്തപുരം: ആർജെഡി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം തുടരും. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറാനുള്ള ആർജെഡിയുടെ നീക്കം പരാജയപ്പെട്ടതോടെയാണ് എൽഡിഎഫ് വിടണ്ട എന്ന ധാരണയിലെത്തിയത്.
വടകര, കല്പറ്റ സീറ്റുകളെ ചൊല്ലി ധാരണയിൽ എത്താത്തതിനെ തുടർന്നാണ് ആർജെഡിയുടെ യുഡിഎഫ് പ്രവേശനം എങ്ങുമെത്താതെ പോയത്.
ആർജെഡി സംസ്ഥാന അധ്യക്ഷനായ എം വി ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ പുതുമുഖത്തെ ഇറക്കാനും നീക്കമുണ്ട്. യുഡിഎഫിന്റെ ടി സിദ്ധീഖിനോട് കഴിഞ്ഞ തവണ ശ്രേയാംസ് കുമാർ തോറ്റ മണ്ഡലമാണ് കല്പറ്റ. ഇവിടെ ശ്രേയാംസ് കുമാറിൻറെ ബന്ധുവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റ് വേണമെന്ന ആവശ്യവും കോവളം സീറ്റിലെ അവകാശവാദവും മുന്നണിയിൽ ആർജെഡി ഉന്നയിക്കും. ഇടത് മുന്നണിയിലെ ജെഡിഎസിന്റെ സീറ്റാണ് കോവളം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
