ചെന്നൈ: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിന് പിന്നാലെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്ത്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദുഷ്പ്രവൃത്തികളും വിവേകശൂന്യമായ നടപടികളും വെള്ളപൂശുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
കമ്മിഷന്റെ ഖ്യാതി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെ ആവശ്യമുണ്ട്. കമ്മിഷന്റെ തിരഞ്ഞെടുപ്പ് നടത്തിപ്പ് പരാജയപ്പെട്ടവരില്‍ പോലും ആത്മവിശ്വാസം ജനിപ്പിക്കുന്നതായിരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ ഇന്ത്യസഖ്യം പരാജയപ്പെട്ടെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയും മറ്റ് സഖ്യ നേതാക്കളെയും അശ്രാന്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാലിന്‍ അഭിനന്ദിച്ചു.
ക്ഷേമപദ്ധതികളുടെ വിതരണം, സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ കൂട്ടുകെട്ടുകള്‍, വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍, അവസാന വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള പ്രതിജ്ഞാബദ്ധമായ കൈകാര്യം ചെയ്യല്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യസഖ്യത്തിലെ നേതാക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ തന്ത്രപരമായി ആസൂത്രണം ചെയ്യാനും കഴിവുള്ള പരിചയസമ്പന്നരായ രാഷ്ട്രീയക്കാരാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
