ജിദ്ദ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ നിര്‍ണായകമാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ജിദ്ദയില്‍ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഡോ. ശശി തരൂര്‍ എം.പിക്കൊപ്പം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തില്‍ ഇന്ത്യയുടെ ദേശീയത മതമാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മതമാവണമെന്ന് വാദിച്ചവര്‍ പാക്കിസ്ഥാന്‍ എന്ന പുതിയ രാജ്യം രൂപീകരിച്ചു. സ്വതന്ത്ര പരമാധികാര, മതേതര രാജ്യമായി രാജ്യം നിലനില്‍ക്കണമെന്ന് വാദിച്ചവര്‍ ഇന്ത്യയില്‍ തുടര്‍ന്നു. എന്നാല്‍ അതെ ഇന്ത്യയെ ഇപ്പോള്‍ മറ്റൊരു മതരാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 400 സീറ്റ് ലഭിക്കുമെന്ന അവരുടെ അവകാശവാദം പൊള്ളയാണെന്നും തരൂര്‍ പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ അവര്‍ക്ക് സീറ്റ് കുറയാനാണ് സാധ്യത എന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. വര്‍ധിച്ച തൊഴിലില്ലായ്മയും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ക്രയശേഷിക്കുറവും അസന്തുഷ്ടിയും പരിഹരിക്കാന്‍ പുരോഗമനാത്മക രാഷ്ട്രനിര്‍മ്മാണത്തിന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ്.
ഗുജറാത്തൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന് സീറ്റ് കൂടുതല്‍ കിട്ടാനാണ് സാധ്യത. തെലങ്കാനയില്‍ കോണ്‍ഗ്രസ് നേടിയ വിജയം മതേതര ജനാധിപത്യ ചേരിക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. രാജ്യത്തെ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു പ്രാവശ്യം കൂടി ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിത്വം നടത്താന്‍ താന്‍ മുതിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്