മോദി സര്‍ക്കാരിന് വീണ്ടും കൈയടിച്ച് ശശി തരൂര്‍; യുകെ-ഇന്ത്യ വ്യാപാര ചര്‍ച്ചയില്‍ പിയൂഷ് ഗോയലിനൊപ്പം സെല്‍ഫി

FEBRUARY 25, 2025, 2:32 AM

ന്യൂഡെല്‍ഹി: വിവാദങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍. യുകെയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചതിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംപി വീണ്ടും പ്രകീര്‍ത്തിച്ചത്. 

കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്സുമൊത്തുള്ള സെല്‍ഫിയും തരൂര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. പോസ്റ്റില്‍, പുഞ്ചിരിക്കുന്ന ഗോയലിന്റെ അരികില്‍ നില്‍ക്കുന്ന തരൂരിനെ കാണുന്നു. 

'ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്സുമായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വാക്കുകള്‍ കൈമാറുന്നത് നല്ലതാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു, ഇത് സ്വാഗതാര്‍ഹമാണ്,' തരൂര്‍ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെയും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെയും ഫലത്തെ തരൂര്‍ നേരത്തെ സ്വാഗതം ചെയ്തത് കോണ്‍ഗ്രസില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളത്തിലെ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതും പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെ വലിയ എതിര്‍പ്പുണ്ടാക്കി. തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദി സര്‍ക്കാരിനെ വീണ്ടും അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. തന്നെ പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ തനിക്ക് വേറെ വഴിയുണ്ടെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam