അമരാവതി: ആന്ധ്രാപ്രദേശിൽ ബിജെപിയും ടിഡിപിയും ജനസേനയും തമ്മിലുള്ള സഖ്യത്തിലും സീറ്റ് വിഭജനത്തിലും തീരുമാനമായി. ആന്ധ്രാ സീറ്റ് തർക്കത്തിൽ എട്ട് ലോക്‌സഭാ സീറ്റുകളും 30 നിയമസഭാ സീറ്റുകളും ബിജെപിക്ക് നൽകാനുള്ള നിർദേശം ടിഡിപി മുന്നോട്ടുവച്ചു.
ജന സേനയുമായി ബിജെപി സീറ്റ് പങ്കിടണമെന്ന നിബന്ധനയും മുന്നോട്ടുവച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ബിജെപിക്ക് ആറ്, ജനസേനയ്ക്ക് രണ്ട്, ടിഡിപിക്ക് 17 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
ഒരേസമയം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ മൊത്തം 30 നിയമസഭാ സീറ്റുകള്‍ നല്‍കാമെന്നാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം.
നിയമസഭയില്‍ ടിഡിപി 145 സീറ്റിലും, ബിജെപി- ജനസേന സഖ്യം 30 സീറ്റും എന്നതാണ് നിര്‍ദേശം. ദിവസങ്ങളായി മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്.
വിശാഖപട്ടണം, വിജയവാഡ ലോക്സഭാ മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷിക്കുന്നതെങ്കിലും ഇതേ മണ്ഡലങ്ങളില്‍ പ്രമുഖരെ ടിഡിപിയും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്