ന്യൂഡെല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുന്നത് ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ മുന്‍ഗണനയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 1971 ലെ യുദ്ധത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള നിലവിലെ സംഘര്‍ഷവുമായി താരതമ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ പ്രചരണത്തോട് തരൂര്‍ വിയോജിച്ചു.
'1971 ഒരു വലിയ നേട്ടമായിരുന്നു. ഇന്ദിരാഗാന്ധി ഉപഭൂഖണ്ഡത്തിന്റെ ഭൂപടം മാറ്റിയെഴുതി, പക്ഷേ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ബംഗ്ലാദേശ് ഒരു ധാര്‍മ്മിക ലക്ഷ്യത്തോടെ പോരാടുകയായിരുന്നു, ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് വ്യക്തമായ ലക്ഷ്യമായിരുന്നു. പാകിസ്ഥാന് നേരെ ഷെല്ലുകള്‍ പ്രയോഗിക്കുന്നത് വ്യക്തമായ ലക്ഷ്യമല്ല,' തരൂര്‍ പറഞ്ഞു.
സംഘര്‍ഷം നീട്ടിക്കൊണ്ടുപോയാല്‍ ഇരുവശത്തും നിരവധി മരണങ്ങള്‍ സംഭവിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്നത്തെ പാകിസ്ഥാന്റെ സ്ഥിതി വ്യത്യസ്തമാണ്. അവരുടെ സൈനിക ഉപകരണങ്ങളും അവയ്ക്ക് വരുത്താന്‍ കഴിയുന്ന നാശനഷ്ടങ്ങളും വ്യത്യസ്തമാണ്. ഇരുവശത്തും ധാരാളം ജീവന്‍ നഷ്ടപ്പെടുന്നതും വളരെ നീണ്ടതുമായ സംഘര്‍ഷങ്ങളില്‍ ഇത് അവസാനിക്കുമായിരുന്നു. ഇന്ന് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ഏറ്റവും വലിയ മുന്‍ഗണന ഇതാണോ? ഇല്ല, അങ്ങനെയല്ല,' അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഗാന്ധിയെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദി ദുര്‍ബലനാണെന്ന സാമൂഹ്യ മാധ്യമ പ്രചാരണം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ പാര്‍ട്ടിയോട് വിയോജിപ്പ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്