തളിപ്പറമ്പും, മട്ടന്നൂരും സര്‍പ്രൈസ് സ്ഥാനാര്‍ഥികളെത്താന്‍ സാധ്യത

JANUARY 12, 2026, 10:06 PM

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ  തളിപ്പറമ്പും, മട്ടന്നൂരും സര്‍പ്രൈസ് സ്ഥാനാര്‍ഥികളെത്താന്‍ സാധ്യത.

മട്ടന്നൂരിലെ കെ.കെ ശൈലജയ്ക്ക് മൂന്ന് ടേം വ്യവസ്ഥ തിരിച്ചടിയാണ്. എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ മല്‍സരിക്കില്ല.ധര്‍മ്മടത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജനവിധി തേടുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

കണ്ണൂരിലുള്ളത് 11 നിയമസഭാ മണ്ഡലങ്ങള്‍, അതില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് എംഎല്‍എമാരാണ്. യുഡിഎഫിന്‍റേത് പേരാവൂരും ഇരിക്കൂരും മാത്രമാണ്. രണ്ട് ടേം വ്യവസ്ഥയുള്ള സിപിഎമ്മില്‍, ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ എംഎല്‍എമാര്‍ പയ്യന്നൂരിലെ ടിഐ മധുസൂധനും, കല്ല്യാശേരിയിലെ എം.വിജിനും അഴീക്കോട്ടെ കെ.വി.സുമേഷും തലശേരിയിലെ എ.എന്‍.ഷംസീറും മാത്രമാണ് . സ്പീക്കറായ ഷംസീറിന് ഇളവ് ലഭിക്കാന്‍ സാധ്യത കൂടുതല്‍.

vachakam
vachakam
vachakam

കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ നിലവിലെ എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രനും, കെ.പി മോഹനനും തന്നെ മല്‍സരിക്കാനാണ് സാധ്യത കൂടുതല്‍. അതേസമയം, പേരാവൂരിലും ഇരിക്കൂരിലും കോണ്‍ഗ്രസ് എംഎല്‍എമാരായ സണ്ണി ജോസഫും, സജീവ് ജോസഫും തന്നെയാകും പോരിനിറങ്ങുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam