മുംബൈ: ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് തഹാവൂർ റാണയെ തൂക്കിലേറ്റുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. റാണയെ തിരികെ കൊണ്ടുവരാനുള്ള നിയമപോരാട്ടം 16 വർഷമായി തുടരുകയാണ്.
കോൺഗ്രസ് ഭരണകാലത്താണ് ഇത് ആരംഭിച്ചത്. അതിനാൽ, റാണയെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ കുറ്റവാളിയല്ല റാണ. 1993-ൽ സ്ഫോടനക്കേസിലെ പ്രതിയായ അബു സലീമിനെയും ഇത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നീരവ് മോദിയെയും മെഹുൽ ചോക്സിയെയും ഇത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് അമേരിക്ക തീരുമാനിച്ചിരുന്നു.
ഇതിനെതിരെ റാണ നടത്തിയത് ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിയമയുദ്ധമാണ്. ഫെഡറല്‍ കോടതികളെല്ലാം തള്ളിയ റിട്ട് ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയും തള്ളുകയായിരുന്നു.
റാണയെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്