ലക്‌നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഒരു പദവിയുമില്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് അയച്ച രാജിക്കത്തില്‍ മൗര്യ പറഞ്ഞു. പാര്‍ട്ടിയില്‍ തന്നോട് വിവേചനം ഉണ്ടാകുന്നെന്ന ആരോപണവുമായാണ് രാജി.
സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മൗര്യ 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയിലേക്ക് എത്തിയ നേതാവാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ഫാസില്‍ നഗറില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
രാമചരിതമാനസത്തെക്കുറിച്ചും അയോധ്യ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെക്കുറിച്ചും മൗര്യ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്