ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയാകുമോ? നിലപാട് വ്യക്തമാക്കി കെ.സുരേഷ് കുറുപ്പ്

JULY 31, 2025, 1:12 AM

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ  മത്സരിക്കാൻ പോകുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണെന്ന് സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ്. 

 സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ല.  രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

vachakam
vachakam
vachakam

കഴിഞ്ഞ കുറെ ദിവസങ്ങളായി  ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാൻ 1972 ൽ സിപിഐ (എം)ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എന്നിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ  പായുന്ന ഒരാളല്ല.

തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ. 


vachakam
vachakam
vachakam

   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam