തൃശൂരിൽ ആരെ ജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി. തൃശൂരിലെ പ്രവർത്തനം കഴിഞ്ഞ 3 വർഷങ്ങളായി നടക്കുന്നു എന്നും കഴിഞ്ഞ തവണ തൃശൂർ എനിക്ക് വേണം എന്ന് തോന്നി നിങ്ങൾ എനിക്ക് തരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു, അത് വൈകാരികമായാണ് പറഞ്ഞതാണ്, അത് ഇനിയും അങ്ങനെ തന്നെ. ജനം തന്നാൽ ഇത്തവണ ഞാൻ തൃശൂർ എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷ വാനോളമാണ് എന്നും കേരളത്തിൽ നിന്ന് ശക്തമായ രാഷ്ട്രീയ വ്യതിയാനം വെളിവാക്കുന്ന തെരെഞ്ഞെടുപ്പ് ആയിരിക്കും ഇത് എന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാത്തിന്റെയും നട്ടെല്ലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകും, രാഷ്ട്രം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്