'അച്ഛനമ്മമാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം പട്ടിണി കിടക്കൂ'; സ്‌കൂള്‍ വിദ്യാര്‍ഥികളോട് എംഎല്‍എ

FEBRUARY 11, 2024, 6:45 PM

മുംബൈ: അച്ഛനമ്മമാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം പട്ടിണി കിടക്കൂ എന്ന് കുട്ടികളോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ. ഹിന്‍ഗോലി ജില്ലയിലെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സന്തോഷ് ബംഗറിന്റെ പ്രതികരണം.

'അടുത്ത തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ മാതാപിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരും.' എന്നാണ് ബംഗാര്‍ പറഞ്ഞത്. കൂടാതെ 'സന്തോഷ് ബംഗാറിന് വോട്ട് ചെയ്യൂ, അപ്പോള്‍ മാത്രമെ നമ്മള്‍ ഭക്ഷണം കഴിക്കൂ' എന്നത് വിദ്യാര്‍ഥികളെ കൊണ്ട് നിരവധി തവണ ചൊല്ലിക്കുകയും ചെയ്തു.

മറാത്തിയില്‍ കുട്ടികളോട് സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ശിവസേന, ശരദ് പവാര്‍ വിഭാഗം രംഗത്തെത്തി. ബംഗാറിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നേരത്തെയും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദമായിട്ടുണ്ട്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തിയില്ലെങ്കില്‍ തൂങ്ങിമരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്സവ റാലിക്കിടെ വാള്‍ വീശിയതിന് കളംനൂരി പൊലീസ് ബംഗാറിനെതിരെ കേസെടുത്തിരുന്നു. 2022ല്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിയുടെ കാറ്ററിംഗ് മാനേജരെ ഇയാള്‍ തല്ലുന്ന വീഡിയോയും വൈറലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam