തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വേദിയില്‍ അകലം പാലിച്ചതില്‍ വിശദീകരണവുമായി മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയില്‍ ഇരിപ്പിടം ലഭിച്ചത്.
പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോക്കോള്‍ കൃത്യമായി അറിയാവുന്നതുകൊണ്ടാണെന്ന് ശ്രീലേഖ പറഞ്ഞു. ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന ബോധ്യം ഒരു മുന്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ തനിക്കുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താനെന്നും ബിജെപിക്കൊപ്പം തന്നെയായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
ഇന്നലെ ബിജെപി പൊതുസമ്മേളന വേദിയിലായിരുന്നു സംഭവം. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചുകൊണ്ട് ശ്രീലേഖ മാറിനില്‍ക്കുകയായിരുന്നു. മോദിയെ യാത്രയാക്കനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു അവര്‍.
കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
