ന്യൂഡല്‍ഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചതായി റിപ്പോർട്ട്. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഉള്‍പ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി രാജസ്ഥാൻ നിയമസഭയിലെത്തിയത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒഴിഞ്ഞ സീറ്റില്‍ നിന്നാണ് സോണിയ രാജ്യസഭയിലെത്തുന്നത്.
അതേസമയം സോണിയ ഗാന്ധിയുടെ രാജ്യസഭയിലേക്കുള്ള പ്രവേശനം പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു. എന്നാൽ ഇതോടെ പൊതു തെരഞ്ഞെടുപ്പില്‍ സോണിയ മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം ഉറപ്പായി. 2006 മുതല്‍ ലോക്സഭയില്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയയാണ്. പകരം മകള്‍ പ്രിയങ്ക ഗാന്ധിയെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്