പട്‌ന: പ്രശസ്ത പിന്നണി ഗായിക മൈഥിലി താക്കൂര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന. സ്വന്തം മണ്ഡലമായ മധുബനിയിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി മൈഥിലി താക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.
മധുബനി അല്ലെങ്കിൽ ഉത്തർപ്രദേശിലെ അലിഗഢ് മണ്ഡലമാണ് ബിജെപി മൈഥിലിക്ക് മുന്നിലേക്ക് വെച്ചതെന്നാണ് വിവരം. അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മൈഥിലി ഠാക്കൂർ പാടിയ രാമായണത്തിലെ ശബരിയെക്കുറിച്ചുള്ള ഗാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്