'48 വർഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നു'; മുതി‍ർന്ന കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടു 

FEBRUARY 8, 2024, 12:51 PM

മഹാരാഷ്ട്രയിലെ മുതി‍ർന്ന കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടതായി റിപ്പോർട്ട്. 48 വർഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിക്കുകയാണെന്നാണ് എക്സിലിട്ട കുറിപ്പിലൂടെ ബാബ സിദ്ദീഖ് വ്യക്തമാക്കിയത്.  എൻസിപി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്നാണ് പുറത്തു വരുന്ന സൂചന.

മഹാരാഷ്ട്ര  മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ബാബ സിദ്ദീഖ്. അതേസമയം കോൺഗ്രസിനൊപ്പം ഉള്ള യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പ്രതികരിച്ചു. പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയെന്നും ബാബ സിദ്ദീഖ് കൂട്ടിച്ചേർത്തു.

അതേസമയം ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസിൽ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.  ചെറുപ്പകാലം തൊട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന  ബാബ സിദ്ദീഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചത് ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam