ബത്തേരി: കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ.
രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്ത വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നുമാണ് ശ്രേയാംസ്കുമാർ പറഞ്ഞത്.
ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ടെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്