കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നെങ്കില്‍ അത് ചവറയില്‍ മാത്രമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.
കൊല്ലം, ചവറ നിയമസഭാ സീറ്റുകള്‍ വെച്ചുമാറുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 1977 മുതല്‍ 6 തവണ ബേബിജോണ്‍ വിജയിച്ച നിയമസഭാ മണ്ഡലമാണ് ചവറ. 2001ല്‍ അച്ഛന്‍ ജയിച്ച മണ്ഡലത്തില്‍ നിന്നു മകന്‍ ഷിബു ബേബിജോണ്‍ 12481 വോട്ടിനു അവിടെ വിജയിച്ചു.
2006ല്‍ തോറ്റ ഷിബു 2011ല്‍ പകരം വീട്ടി വീണ്ടും വിജയിച്ചു കയറി. എന്നാല്‍, 2016ല്‍ എന്‍.വിജയന്‍പിള്ളയോടും പിന്നീട് സുജിത്ത് വിജയന്‍പിള്ളയോടും പരാജയപ്പെട്ടതിനു പിന്നാലെയാണ് മണ്ഡലം വെച്ചുമാറല്‍ ചര്‍ച്ച സജീവമായത്. ആര്‍.എസ്.പിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ തന്നെ ഇക്കാര്യം ഷിബു ബേബിജോണിനോട് പറയുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
