കോഴിക്കോട്: വടകരയില്‍ മത്സരിക്കണമെറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പില്‍. വടകരയില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. വടകരയിലെ ജനങ്ങള്‍ക്കുള്ള നന്ദി പ്രവര്‍ത്തിയിലൂടെ കാണിക്കുമെന്നും ഷാഫി പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി അവിടെ ജയിക്കില്ല. യുഡിഎഫ് സ്ഥാനാര്‍ഥി തന്നെക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. പാലക്കാട്ടുകാര്‍ക്ക് ആരെ തോല്‍പിക്കണമെന്ന് അറിയാമെന്നും ഷാഫി പറഞ്ഞു.
മത്സരിക്കുന്നത് ജയിക്കാനാണ്. ടിപിയെ 51 വെട്ടിയവരുടെ പ്രത്യയ ശാസ്ത്രത്തെ വടകരയുടെ മണ്ണില്‍ തോല്‍പ്പിക്കണം. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയില്‍ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാല്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വരില്ല എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാഫി പറമ്പില്‍ അര്‍ധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍ പറഞ്ഞു. വടകരയില്‍ നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിക്കണമെന്നാണ് ഷാഫി ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എന്‍ട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തില്‍ വടകരയില്‍ ജയിക്കുമെന്നും എം.കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
വടകരയില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പില്‍ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും. വടകരയില്‍ നടക്കുന്നത് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്