പാലക്കാട്: പത്മജയുടെ കൂടുമാറ്റത്തോടെ അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോൺഗ്രസിനകത്ത് നടക്കുന്നത്.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേക്കേറിയതോടെ തൃശൂരിൽ കെ മുരളീധരനെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു കോൺഗ്രസ്.
വടകരയിൽ മത്സരിക്കാനിരുന്ന മുരളീധരൻ തൃശൂരിലേക്ക് മാറുന്നതോടെ വടകരയിലേക്ക് ഷാഫി പറമ്പിലിനെ കൊണ്ടുവരാനും പാർട്ടി തീരുമാനിച്ചു.
എന്നാലീ സ്ഥാനാർത്ഥിത്വ മാറ്റങ്ങളിൽ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളത്.
പാലക്കാട് വിടാൻ മനസില്ലാത്തതിനാൽ പാർട്ടി തീരുമാനത്തിൽ ഷാഫി പറമ്പിലും അതൃപ്തനാണെന്ന വാർത്തയാണ് വരുന്നത്.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നാണ് ഷാഫി പറമ്പിലിന്റെയും മുരളീധരന്റെയും നിലപാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്