ഉത്തർപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് 11 സീറ്റ് ഓഫര്‍ ചെയ്തു കൊണ്ടുള്ള അഖിലേഷ് യാദവിന്റെ പോസ്റ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
അഖിലേഷ് യാദവിന്റെ ഭാര്യയും മെയിന്‍പുരിയിലെ എംപിയുമായ ഡിംപിള്‍ യാദവ് സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ലഖ്‌നൗവില്‍ എംഎല്‍എ രവിദാസ് മെഹ്‌റോത മത്സരിക്കും. അംബേദ്കര്‍ നഗറില്‍ ലാല്‍ജി വെര്‍മയും ഫിറോസാബാദ് മണ്ഡലത്തില്‍ അഖിലേഷിന്റെ ബന്ധു അക്ഷയ് യാദവും ജനവിധി തേടും.
എസ്പിയുടെ മറ്റൊരു പ്രമുഖ നേതാവ് ധര്‍മേന്ദ്ര യാദവ് ബൗദനില്‍ നിന്ന് മത്സരിക്കും. ഇന്ത്യ മുന്നണി സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എസ്പിയുടെ അപ്രതീക്ഷിത നീക്കം.
കനോജിൽ അഖിലേഷ് യാദവ് മത്സരിക്കുമെന്ന് പാർട്ടി നേതൃയോഗത്തിൽ തീരുമാനമായെങ്കിലും ആദ്യ പട്ടികയിൽ അഖിലേഷ് യാദവിൻ്റെ പേരില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഖിലേഷിൻ്റെ ഭാര്യ ഡിംപിൾ യാദവ് ഇവിടെ ബിജെപിയോട് പരാജയപ്പെട്ടിരുന്നു.
കനൗജിലാണ് അഖിലേഷ് യാദവ് പയറ്റി തെളിഞ്ഞത്. 2012-ല്‍ മുഖ്യമന്ത്രിയാകാനായി അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചപ്പോഴാണ് ഡിംപിള്‍ ഇവിടെ ആദ്യമായി മത്സരിച്ച് ജയിച്ചത്. 2014-ല്‍ 19,900 വോട്ടിന് ഡിംപിള്‍ വീണ്ടും ഇവിടെനിന്ന് വിജയിച്ചു. എന്നാല്‍ 2019-ല്‍ ഡിംപിളിന് ഇവിടെ കാലിടറി. 12,353 വോട്ടിനായിരുന്നു പരാജയം.
രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളില്‍ 11 സീറ്റ് സ്വീകരിച്ച് കോണ്‍ഗ്രസ് അഖിലേഷുമായി ധാരണക്കു തയ്യാറാവുമോ എന്നത് സംശയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്