തിരുവനന്തപുരം: കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ. ഇത് സംബന്ധിച്ച് യുഡിഎഫിൽ ധാരണയായി. കൊല്ലത്ത് സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും.
യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായശേഷം ആർഎസ്പി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.
എന്നാൽ യുഡിഎഫിലെ എല്ലാ കക്ഷികളുമായി ചർച്ച പൂർത്തിയായ ശേഷമേ സീറ്റ് ആർഎസ്പി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ.
യുഡിഎഫ് സ്ഥാനാർത്ഥിയെ അറിഞ്ഞതോടെ കൊല്ലത്തെ കളം മുറുകുകയാണ്. ശക്തനായ പ്രേമചന്ദ്രനെ നേരിടാനുള്ള അതിശക്തരായ സ്ഥാനാർത്ഥികളെ കണ്ടത്താനുള്ള നീക്കത്തിലാണ് എൽഡിഎഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്