കൊല്ലം: ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആർഎസ്പിയിൽ തർക്കം തീരുന്നില്ല. എൻ.കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ചൊല്ലിയാണ് തർക്കം. കാർത്തിക് വേണമെന്ന് ഒരു വിഭാഗവും കാർത്തിക് വേണ്ടെന്ന് ഒരു വിഭാഗവും വാദിക്കുന്നു
എൻ.കെ പ്രേമചന്ദ്രന്‍റെ വ്യക്തിപ്രഭാവം മകന് വോട്ടായി മാറുമെന്നാണ് കാർത്തികിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ സംഘനാ രംഗത്ത് സജീവമല്ലാത്തയാൾ വേണ്ടെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.
കാർത്തികിനെ മത്സരിപ്പിച്ചാൽ കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറയുന്നത്.
ഇരവിപുരം പിടിക്കാന്‍ കാര്‍ത്തിക് ആണ് ബെസ്റ്റ് സ്ഥാനാര്‍ഥിയെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ തെറ്റായ കീഴ്വഴക്കമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം.
ഇരവിപുരത്ത് വിജയസാധ്യതയുള്ള 5 പേരുടെ പട്ടിക ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. എൻ. നൗഷാദ്, കാർത്തിക് പ്രേമചന്ദ്രൻ, എം.എസ് ഗോപകുമാർ എന്നിവരുൾപ്പെട്ടതാണ് ലിസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?