ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിലുള്ള ചൗധരി ചരണ്‍ സിംഗിന്റെ ചെറുമകന്‍ ജയന്ത് ചൗധരി ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ച സമയത്താണ് അദ്ദേഹത്തിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിന് ഭാരതരത്ന പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്. പിന്നാലെ തന്നെ ജയന്തിന്റെ പ്രതികരണം വന്നു. ചരണ്‍ സിംഗിന് പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്റെ ഹൃദയം കീഴടക്കിയെന്ന് രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) പ്രസിഡന്റ് ജയന്ത് ചൗധരി പ്രതികരിച്ചു.
''മുന്‍ സര്‍ക്കാരുകള്‍ക്ക് ഇന്നുവരെ ചെയ്യാന്‍ കഴിയാത്തത് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിലൂടെ പൂര്‍ത്തിയാക്കി. മുഖ്യധാരയുടെ ഭാഗമല്ലാത്ത ആളുകളെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിന് ഒരിക്കല്‍ കൂടി നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,''ആര്‍എല്‍ഡി തലവന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചു.
ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ''എന്തെങ്കിലും സംശയമുണ്ടോ? ഇന്ന് ഞാന്‍ ഏത് മുഖം കൊണ്ട് നിരസിക്കും?,' എന്നായിരുന്നു ആര്‍എല്‍ഡി തലവന്റെ പ്രതികരണം.
ഇന്ത്യ സഖ്യത്തിലെ സഖ്യ കക്ഷികളെ അടര്‍ത്തിയെടുത്ത് പ്രതിപക്ഷത്തെ വിഘടിപ്പിക്കാനുള്ള ബിജെപി തന്ത്രം മികച്ച രീതിയില്‍ മുന്നേറുന്നെന്ന സൂചനയാണ് ജയന്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. നേരത്തെ കര്‍പ്പൂരി ഠാക്കൂറിന് ഭാരത് രത്‌ന പ്രഖ്യാപിച്ചതിന് പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഇന്ത്യ സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എന്‍ഡിഎയുടെ ഭാഗമാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിക്കുകയും സീറ്റ് വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡിയെ എല്‍ഡിഎയിലെത്തിച്ചാല്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാവും അത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്