ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോർട്ട് പുറത്ത്. മഹാരാഷ്ട്ര നിയമസഭയില്‍ നിന്നുള്ള രാജിക്കത്ത് അദ്ദേഹം സമർപ്പിച്ചതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വൻ തിരിച്ചടിയായിരിക്കും അശോക് ചവാന്റെ കൂറുമാറ്റം എന്നാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കോണ്‍ഗസില്‍ നിന്ന് രാജി വെച്ച് ശിവസേനയില്‍ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവാണ് ചവാൻ. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ ദുർബലമാവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്