ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലെ രണ്ട് ലോക്സഭാ സീറ്റുകളില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണാടകത്തിലെയോ തെലങ്കാനയിലോ ഒരു സീറ്റില്‍ നിന്നാകും രാഹുല്‍ മത്സരിക്കുക. ഇതിന് പുറമെ ഉത്തര്‍പ്രദേശിലെ ഒരു സീറ്റില്‍ നിന്നും രാഹുല്‍ മത്സരിച്ചേക്കും. ലോക്‌സഭാ സീറ്റ് ചര്‍ച്ചയില്‍ മുസ്ലിംലീഗ് മൂന്നാം സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തവെയാണ് പുതിയ സംഭവവികാസം.
മുസ്ലിം ഭൂരിപക്ഷ മേഖലയായതിനാല്‍ വയനാട് സീറ്റില്‍ മുസ്ലിംലീഗിന് താത്പര്യമുണ്ട്. ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയും ദേശീയ നേതാവുമായ ആനി രാജയാണ് വയനാട്ടിലെ എല്‍.ഡി,എഫ് സ്ഥാനാര്‍ത്ഥി. മുന്നണിയിലെ പ്രധാന നേതാക്കള്‍ തന്നെ പരസ്പരം ഏറ്റുമുട്ടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി പ്രചാരാണായുധം ആക്കും എന്ന വിലയിരുത്തലും പുതിയ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് നിഗമനം.
2019ല്‍ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെ രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്. അതേസമയം ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് വയനാട്ടിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി ആനി രാജ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയില്‍ എപ്പോഴും വയനാട്ടില്‍ ഉണ്ടാകും എന്നതാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്‍കുന്ന ഉറപ്പെന്നും ആനി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാര്‍ മത്സരിക്കും. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തള്ളിയിരുന്നു. തൃശൂരില്‍ വി.എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
സിപിഐ എക്‌സിക്യൂട്ടീവിലെടുത്ത തീരുമാനം സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്