കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

MARCH 30, 2024, 5:58 PM

കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മുന്‍പ് തന്നെ പരിഹരിച്ച വിഷയത്തിന്റെ പേരിലാണ് തനിക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. 

അതേസമയം നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമവ്യവസ്ഥയുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപി സര്‍ക്കാരാണ് നിര്‍ദേശിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നാണ് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇന്ത്യ മുന്നണി എന്‍ഡിഎ മുന്നണിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നതിനാല്‍ പ്രതിപക്ഷത്തില്‍ ഭയം ജനിപ്പിക്കാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam