കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നെങ്കിലും, കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽ അവസാനിച്ചു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലം നിലനിർത്തുന്നതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നില മെച്ചപ്പെട്ടതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിയായി.
കോൺഗ്രസ്സിനായി കെ.സുധാകരൻ എംപി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ.
Tags: Kerala Assembly Election 2026 candidate predictions
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
