ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ-നഗരസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ തന്ത്രംമെനഞ്ഞ് ബിജെപി ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി കേരളം, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജുമാരെയും കോ-ഇന്‍ചാര്‍ജുമാരെയും ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജായി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ നിയമിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ഇതിനുപുറമെ, വരാനിരിക്കുന്ന ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായും വിനോദ് താവ്ഡെയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം തെലങ്കാനയിലെ മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ക്കായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി ആശിഷ് ഷെലാറെ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജായി നിതിന്‍ നബിന്‍ നിയമിച്ചു. പ്രാദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം. കര്‍ണാടകയിലെ നിര്‍ണ്ണായകമായ ഗ്രേറ്റര്‍ ബംഗളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല രാം മാധവിനാണ് നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
