ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ പിതപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
'പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്താപുരത്ത് മത്സരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്' രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
തെലുഗ് നടന്‍ ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി -ജെഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രഖ്യാപനം.
തീരുമാനം പെട്ടെന്നുണ്ടായതാണെന്നും പിത്താപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. അതേസമയം, പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം, ആന്ധ്രാപ്രദേശിലെ രാഷ്‌ട്രീയത്തെ അടിസ്ഥാനമാക്കി രാം ഗോപാല്‍ വര്‍മ്മയുടെ വ്യൂഹം എന്ന സിനിമയെ ചൊല്ലി തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സംവിധായകനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നിരവധി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്