ബംഗ്ലൂരു: നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. നാഗവരയിലെ ഹോട്ടലിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഹൈക്കമാൻഡ് നീക്കം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നാളത്തെ തെരഞ്ഞെടുപ്പിനായി എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ലതാ മല്ലികാർജുൻ, കെ പുട്ടസ്വാമി ഗൗഡ, ദർശൻ പുട്ടണ്ണയ്യ, ഗാലി ജനാർദ്ദൻ റെഡ്ഡി എന്നീ എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം സുർപൂരിലെ കോൺഗ്രസ് എംഎൽഎ രാജ വെങ്കട്ടപ്പ നായിക് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം 134 ആയി. 134 പേരുടെ പിന്തുണയ്ക്ക് പുറമേ 4 എംഎൽഎമാരുടെ കൂടി പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്