തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രവര്‍ത്തകന്റെ ആത്മഹത്യ അത്യധികം സങ്കടകരം എന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്ത പാനലില്‍ ആ വ്യക്തിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
സംഭവം അറിഞ്ഞതിന് പിന്നാലെ കാരണം അന്വേഷിച്ചിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടുപിടിക്കും. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്നലെ തന്നെ ജില്ലാ പ്രസിഡന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
