മുംബൈ: രാഷ്ട്രീയത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെയും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും. മഹാരാഷ്ട്രയുടെയും മറാത്തി ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കായി തങ്ങള്‍ ഒന്നിക്കാന്‍ തയ്യാറാണെന്ന് ഇരുവരും ശനിയാഴ്ച പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് മഞ്ജരേക്കറുമായുള്ള ഒരു പോഡ്കാസ്റ്റിലെ ചോദ്യത്തിന് മറുപടിയായി, മഹാരാഷ്ട്രയുടെ വിശാല താല്‍പ്പര്യങ്ങള്‍ക്കായി ചെറിയ തര്‍ക്കങ്ങള്‍ മാറ്റിവെക്കാമെന്നും, വേര്‍പിരിഞ്ഞ ബന്ധുവും ശിവസേന (യുബിടി) മേധാവിയുമായ ഉദ്ധവ് താക്കറെ അതിന് തയ്യാറാണെങ്കില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാമെന്നും രാജ് താക്കറെ പറഞ്ഞു.
തന്റെ പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗമായ ഭാരതീയ കാംഗര്‍ സേനയുടെ ഒരു ചടങ്ങില്‍ സംസാരിക്കവെ, മറാത്തി ഭാഷയ്ക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി തര്‍ക്കങ്ങള്‍ മാറ്റിവയ്ക്കാന്‍ താനും തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യകതമാക്കി. എന്നിരുന്നാലും, മഹാരാഷ്ട്ര വിരുദ്ധരോ അത്തരം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ ആയവരുമായി രാജ് താക്കറെ കൂട്ടുകൂടരുതെന്ന നിബന്ധന ഉദ്ധവ് മുന്നോട്ടു വെച്ചു.
താക്കറെ സഹോദരന്മാര്‍ രണ്ടുപേരും ഒന്നിച്ചാല്‍ എന്താവുമെന്ന മഞ്ജരേക്കറുടെ ചോദ്യത്തിന് 'എനിക്ക് മഹാരാഷ്ട്രയുടെ താല്‍പ്പര്യം വലുതാണ്, മറ്റെല്ലാം രണ്ടാമതാണ്. അതിനായി എനിക്ക് ചെറിയ തര്‍ക്കങ്ങള്‍ മാറ്റിവെക്കാം, ഉദ്ധവിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹവും അതിന് തയ്യാറാണോ എന്ന് മാത്രം ചോദിക്കുക.' എന്നാണ് രാജ് മറുപടി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്