തിരുവനന്തപുരം: എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അപ്രായോഗികമാണെന്ന് യുഡിഎഫും എല്‍ഡിഎഫും ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎല്‍എ (ബൂത്ത് ലെവല്‍ ഏജന്റ്) മാരെ വിന്യസിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും തിരഞ്ഞെടുപ്പിനിടെ തന്നെ വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന പിടിവാശിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്നും സിപിഎം പ്രതിനിധി എം. വിജയകുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ് തുടങ്ങിയ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെങ്കിലും കന്നഡ-തമിഴ് ഭാഷകളില്‍ എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കണമെന്നായിരുന്നു സിപിഐ പ്രതിനിധിയായ സത്യന്‍ മൊകേരി ആവശ്യപ്പെട്ടത്. എന്യൂമറേഷന്‍ ഫോമില്‍ ആവശ്യപ്പെടുന്ന പല രേഖകളും എല്ലാവരുടെയും പക്കലില്ലെന്നും, ആധാര്‍ കാര്‍ഡ് ഐഡന്റിറ്റി കാര്‍ഡായി മാത്രമേ കണക്കാക്കാവൂ എന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
