തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് കൗണ്‍സിലറുടെ വാദം. ശനിയാഴ്ച രാവിലെ ഫോണിലൂടെയായിരുന്നു ശ്രീലേഖ ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് അറിയിക്കുകയായിയരുന്നു. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് എംഎല്‍എ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 2026 മാര്‍ച്ച് വരെ കാലാവധിയുണ്ട്. അതേസമയം ബിജെപിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എയ്ക്ക് ഓഫീസ് ഒഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി ലഭിക്കേണ്ടത്. ഇവിടെ ഓഫീസ് ലഭ്യമല്ലെങ്കില്‍ മറ്റ് ഇടങ്ങളില്‍ വാടകയ്ക്ക് എടുക്കാം. കോര്‍പ്പറേഷന്‍ പരമാവധി 8000 രൂപ വാടക നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
