ഡൽഹി: അനാരോഗ്യം കാരണം ആശുപത്രിയിലാണെന്നും ഉത്തർപ്രദേശിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായ മറ്റ് കോൺഗ്രസ് നേതാക്കള്‍ക്കും ആശംസകൾ നേർന്ന പ്രിയങ്ക ഗാന്ധി ഉടൻ തന്നെ ഭാരത് ജോഡോ ന്യായ് യാത്ര സംഘത്തിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു.
ബിഹാറിൽനിന്ന് യാത്ര ഉത്തർപ്രദേശിലേക്ക് എത്തുമ്പോൾ ചന്ദൗലിയിൽവച്ച് യാത്രക്കൊപ്പം ചേരാനായിരുന്നു പ്രിയങ്കയുടെ മുൻപത്തെ തീരുമാനം. എന്നാൽ അനാരോഗ്യം കാരണം തീരുമാനം മാറ്റുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.
‘‘ഭാരത് ജോഡോ ന്യായ് യാത്ര യുപിയിൽ എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാൽ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭേദമായാൽ ഉടൻ തന്നെ ഞാൻ യാത്രയ്‌ക്കൊപ്പം ചേരും. എന്റെ സഹോദരനും യുപിയിലെ എന്റെ സഹപ്രവർത്തകർക്കും അണികൾക്കും എല്ലാ ആശംസകളും നേരുന്നു’’ എന്നാണ് പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്