ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയുടെ ദുരന്തമാണ് ആം ആദ്മി പാര്‍ട്ടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ജനങ്ങളുടെ 10 വര്‍ഷമാണ് പാഴായതെന്നും അടിസ്ഥാന വികസനം പോലും ഡല്‍ഹിയില്‍ നടപ്പിലായില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡല്‍ഹി രോഹിണിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയാണ്. ജനങ്ങളുടെ 10 വര്‍ഷം പാഴായി. ജലക്ഷാമം, വായുമലീകരണം, തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ ഓരോ സീസണുകളിലും സര്‍ക്കാര്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയുടെ വികസനത്തെ കുറിച്ച് ആം ആദ്മിക്ക് കാഴ്ചപ്പാടുകളില്ലെന്ന്ും
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മാത്രമേ വികസനങ്ങളും മാറ്റങ്ങളും സാധ്യമാവുകയള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്