ന്യൂ ഡെൽഹി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ കേരളം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്.
ജനുവരിയിൽ ഒരു തവണയും ഫെബ്രുവരിയിൽ രണ്ടുതവണയും എത്തുമെന്നാണ് റിപ്പോർട്ട്. ദേശീയ പാത, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പരിപാടികൾക്കായാണ് അദ്ദേഹം കേരളത്തിലെത്തുക.
തൃശ്ശൂരിൽ പാർട്ടി പരിപാടിയായിരുന്നെങ്കിൽ വരാനിരിക്കുന്നത് വിവിധ പദ്ധതികളുടെ ഔദ്യോഗിക സന്ദർശനമായിരിക്കുമെന്നാണ് വിവരം.
തൃശൂരിൽ റോഡ് ഷോയും വനിതാ സമ്മേളനവും വൻ വിജയമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്